യുഡിഎഫ് ഭരണത്തില്‍ ഹിന്ദു സമൂഹത്തിന് സാമൂഹ്യനീതി നിഷേധിച്ചു

Tuesday 5 April 2016 10:04 pm IST

പാലാ: യുഡിഎഫ് ഭരണത്തില്‍ ഹിന്ദു സമൂഹത്തിന് സാമൂഹ്യനീതി നിഷേധിച്ചതായി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. ഹൈന്ദവ സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മൂന്നു വര്‍ഷം മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ച ഹിന്ദു അവകാശ പത്രികയില്‍ നിര്‍ദ്ദേശിച്ച ഒരു കാര്യംപോലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി മീനച്ചില്‍ താലൂക്ക് സമിതി പാലായില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈന്ദവ ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നവര്‍ക്കായിരിക്കണം അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ചു വരേണ്ടതെന്നും ഇ.എസ്. ബിജു പറഞ്ഞു. താലൂക്ക് പ്രസിഡന്റ് വി.പി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി. മുരളീധരന്‍, സെക്രട്ടറി കെ.കെ. ശശി, താലൂക്ക് സമിതി നേതാക്കളായ ഡോ. സുകുമാരന്‍ നായര്‍, പി. രാമചന്ദ്രന്‍, കെ. ഹരിദാസ്, റ്റി.എസ്. രാജശേഖരന്‍, ജയചന്ദ്രന്‍ പൂഞ്ഞാര്‍, മഹിള ഐക്യവേദി താലൂക്ക് പ്രസിഡന്റ് ഗിത ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.