കോട്ടയം: ദേശീയ ജനാധിപത്യ സഖ്യം കോട്ടയം ജില്ലാ തെരഞ്ഞെടുപ്പ് പ്രചരണ കണ്വന്ഷന് 8ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും. കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് കണ്വന്ഷന് ആരംഭിക്കും. ജില്ലാ പ്രസിഡന്റ് എന്‍.ഹരി അദ്ധ്യക്ഷത വഹിക്കും. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്, മറ്റ് ഘടനകകക്ഷിനേതാക്കള് തുടങ്ങിയവര്‍ പങ്കെടുക്കും. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി അദ്ധ്യക്ഷത വഹിച്ച എന്‍ഡിഎ ആലോചനയോഗം ജില്ലാകണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുവാന്‍ തീരുമാനിച്ചു. ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ എ.ജി. തങ്കപ്പന്, ജില്ലാപ്രസിഡന്റ് എം.പി. സെന്‍, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സ്റ്റീഫന്‍ ചാഴികാടന്, ജില്ലാപ്രസിഡന്റ് കെ.ജെ. ജോസഫ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജന്‍ലാല്‍ മറ്റു സംഘടനാ നേതാക്കളായ അഡ്വ. എന്‍. ശങ്കര്‍ റാം, സി.കെ. രാധാകൃഷ്ണന്, അഡ്വ. ബി. അശോക്, ആര്. രാജീവ്, അഡ്വ. ശിവജി ബാബു, ശ്രീനിവാസന്, പി. അനില്‍കുമാര്‍, രാജേഷ് സി. ബ്രിസ്സ്വില്ല തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: