തളിപ്പറമ്പ്: ആള് കേരള മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ കീഴില്‍ സഹകരണ ഡ്രൈവിങ് സ്കൂള്‍ ആരംഭിച്ചു. അസോസിയേഷന് തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് ടി.കെ.ഹരിദാസിന്റെ അധ്യക്ഷതയില്‍ കാഞ്ഞിരങ്ങാട് വച്ച് നടന്ന ചടങ്ങില്‍ അസോസിയേഷന്റെ കെട്ടിട ഉദ്ഘാടനം അസോസിയേഷന് ജില്ലാ പ്രസിഡന്റ് ഇ.കെ.സോണി നിര്‍വ്വഹിച്ചു. സൊസൈറ്റി പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ് ഉദ്ഘാടനം ചെയ്തു. സഹകരണ ഡ്രൈവിങ് സ്കൂളിന്റെ ഉദ്ഘാടനം തളിപ്പറമ്പ് ജോയിന്റ് ആര്‍ടിഒ ഇ.എസ്.ഉണ്ണിക്കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഷെയര്‍ സര്‍ട്ടിഫിക്കറ്റ് തളിപ്പറമ്പ് സഹകരണ സംഘം ജനറല്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജോസ് അഗസ്റ്റ്യന്‍ വിതരണം ചെയ്തു. ലോഗോ പ്രകാശനം എം.ജി.പ്രദീപ് കുമാര്‍ നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ടി.ഷീബ, എംവിഐജെഎസ് ശ്രീകുമാര്‍, പി.വി.ഗണേഷ്കുമാര്, അഷ്റഫ് നരിമുക്കില്‍, മനോജ്, ഷാജി, സജീവന് പി എന്നിവര്‍ പ്രസംഗിച്ചു. ബി.പി.പൈലി സ്വാഗതവും ടി.പി.ബിനു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: