കൊച്ചി: അഭിഭാഷകരുടെ യൂണിഫോം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച അപ്പീലില്‍ കൗണ്‍സില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി അഭിഭാഷകനായ വിന്‍സെന്റ് പാനിക്കുളങ്ങര നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്, അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്. വേനല്‍കാലത്ത് സുപ്രീംകോടതിയിലും, ഹൈക്കോടതിയിലും ഒഴികെയുള്ള കോടതികളില്‍ കറുത്ത കോട്ടും, ഗൗണും നിര്‍ബന്ധമില്ലെന്നു കോടതി പറഞ്ഞൂ.
അഭിഭാഷകരെ പൊതുജനങ്ങളില്‍ നിന്നു വ്യത്യസ്തമായി കോടതിക്കു മനസിലാവുന്നതിനാണ് പ്രത്യക വേഷം ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുള്ളത്്. എന്നാല്‍ വേനല്‍കാലത്ത് സുപ്രീംകോടതിയിലും, ഹൈക്കോടതിയിലും ഒഴികെയുള്ള കറുത്ത കോട്ടും, ഗൗണും ധരിച്ചില്ലെങ്കിലും അഭിഭാഷകനെ അനുവദിക്കേണ്ടതുണ്ട്.
വിവിധ കോടതികളിലെ വസ്ത്രധാരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം കൊണ്ടു വരണമോയെന്നതു സംബന്ധിച്ച് ബാര്‍ കൗണ്‍സില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി പറഞ്ഞൂ. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: