കണ്ണൂര്‍: ദുരന്തമുഖത്ത് അകപ്പെട്ടുപോകുകയാണെങ്കില് സ്വയരക്ഷയും മറ്റ് രക്ഷാ പ്രവര്‍ത്തനങ്ങളിലും എങ്ങനെ ഏര്‍പ്പെടണമെന്ന് ബോധവല്‍ക്കരിക്കുന്നതിനായി ആര്‍ആര്‍ആര്‍എഫ് (റോഡ് റസ്പോണ്‍സ് ആന്റ് റസ്ക്യു ഫോഴ്സ്) എസ്ഡിആര്‍എഫ്(സ്റ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫോഴ്സ്) കണ്ണൂര്‍ വിങ്ങിന്റെയും, ഫയര്‍ & റസ്ക്യു ഫോയ്സ് തളിപ്പമ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ 9 മണിക്ക് മാങ്ങാട്ടുപറമ്പ കേന്ദ്രീയ വിദ്യാലയത്തില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഡിസാസ്റ്റര്‍ മാനേജ്മെന്റ് & റസ്ക്യു ഓപ്പറേഷന് ഡമോണ്‍സ്ട്രേഷന്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ഐജി ദിനേന്ദ്ര കശ്യപ് പരിപാടി ചെയ്യും. ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ മുഖ്യാതിഥിയാകും. എസ്.പി.ഹരിശങ്കര്‍, കെഎപി കമാണ്ടന്റ് കെ.പി.ഫിലിപ്പ്, കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ രമേഷ് കുമാര്‍, ദുരന്തനിവാരണ കമാണ്ടന്റ് എ.വി.ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: