പറവൂര്‍: പറവൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരി വിജയന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. വരാപ്പുഴയില്‍ നിന്നാണ് പ്രചരണം ആരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ വരാപ്പുഴയിലെത്തിയ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ ആവേശത്തോടെ സ്വീകരിച്ചു.
വരാപ്പുഴ ടൗണിലും പരിസര പ്രദേശങ്ങളിലും വോട്ടര്‍ന്മാരെ നേരില്‍ കണ്ട് സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചു. ബിജെപി നേതാക്കളായ ടി.ജി. വിജയന്, വി.വി. ബാലകൃഷ്ണന്, കെ.സി. രാജന്, അനില്‍ കുമാര്‍ ബിഡിജെഎസ് നേതാക്കളായ എം.പി. ബിനു, പ്രൊഫ: എം. മോഹന്‍, പ്രകാശന് തുണ്ടത്തും കടവില്‍ എന്നിവരും സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: