കാലടി: കാലടി ശ്രീശങ്കര കോളേജില്‍ യൂണിവേഴ്സിറ്റി പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വാങ്ങാനെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് യാതൊരു രേഖയും നല്‍കാതെ യൂണിയന് ഫണ്ട് പിരിച്ച എസ്എഫ്ഐയുടെ നടപടിയെ ചോദ്യം ചെയ്ത എബിവിപി പ്രവര്‍ത്തകരായ നാല് പേരെ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനമേറ്റു. മര്‍ദ്ദനമേറ്റ അജയ്, രതീഷ്, വിഷ്ണു രവി, കൃഷ്ണദാസ് എന്നിവരെ മറ്റൂര്‍ ഗവ.ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എസ്എഫ്ഐയുടെ മര്ദ്ദനത്തിനെയും അനാവശ്യ പിരിവിനെതിരേയും പോലീസ് നടപടി എടുക്കണമെന്ന് യൂണിറ്റ് സെക്രട്ടറി ഹരിശങ്കര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: