കണ്ണൂരില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കില്‍

Wednesday 6 April 2016 10:40 am IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കില്‍. 20 ശതാമാനം ബോണസെന്ന തൊഴിലാളികളുടെ ആവശ്യം ബസുടമകള്‍ തള്ളിയതോടെയാണ് സമരം തുടങ്ങിയത്. ബി‌എം‌എസ്, സിഐ‌ടിയു, ഐ‌എന്‍‌ടിയുസി അടക്കം എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സംഘടനാ തേക്കളുമായി ലേബര്‍ ഓഫീസില്‍ വച്ച് ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടായില്ല. ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം നല്‍കാമെന്നാണ് ബസുടമകളുടെ നിലപാട്. എന്നാലിത് തൊഴിലാളികള്‍ അംഗീകരിച്ചില്ല. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.