കണ്ണൂര്‍: മദ്യ നിരോധനം പ്രായോഗികമല്ലെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. മദ്യവര്‍ജനമാണ് ഇടതുപക്ഷത്തിന്റെ നയമെന്നു പറഞ്ഞ അദ്ദേഹം മദ്യനിരോധനം ഭവിഷ്യത്തുകളുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി.
മദ്യനിരോധനത്തിലൂടെ വോട്ട് വരുമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വിചാരം. ഒരിക്കല്‍ കേരളത്തില്‍ മദ്യം പാടെ നിരോധിച്ചിരുന്നു. അന്ന് കള്ളവാറ്റിന്റെ കെടുതികള്‍ സംസ്ഥാനത്താകമാനം നമ്മള് അനുഭവിച്ചു. മദ്യം നിരോധിച്ചിടത്തെല്ലാം എന്താണ് സംഭവിക്കുന്നതെന്ന് അറിയാമല്ലോ? അവിടെയൊക്കെ എങ്ങനെയാണ് മദ്യം ലഭിക്കുന്നതെന്ന് അറിയാം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം പോലും ഇത് അംഗീകരിച്ചുവെന്നും പിണറായി പറഞ്ഞു. അഴിമതിക്കാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നേതൃത്വം നല്‍കിയത്. ജനങ്ങള്‍ തള്ളിയ ഭരണാധികാരിയാണ് അദ്ദേഹം. ഉമ്മന്‍ ചാണ്ടി എന്തെങ്കിലും അസംബന്ധം ഉന്നയിച്ചാല്‍ അതനുസരിച്ച് പ്രതികരിക്കാന്‍ ബാധ്യതപ്പെട്ടവരല്ല തങ്ങളെന്നും പിണറായി പറഞ്ഞു.
വി.എം.സുധീരന്റെ നിലപാടുകള്‍ വെറും ജാഡയാണെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: