ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു; ചെങ്ങന്നൂരില്‍ സ്വതന്ത്രയായി മത്സരിക്കും

Wednesday 6 April 2016 11:12 am IST

തിരുവനന്തപുരം: ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. തനിക്ക് യാതൊരു അംഗീകാരവുമില്ലാത്ത പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന വ്യക്തമാക്കിയാണ് അവര്‍ പാര്‍ട്ടിവിട്ടത്. താന്‍ ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ശോഭന പറഞ്ഞു. പാര്‍ട്ടി വിടുന്ന കാര്യം മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെയും കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനെയും അറിയിച്ചിട്ടുണ്ടെന്നും ശോഭന പറഞ്ഞു. ചെങ്ങന്നൂരില്‍ പ്രചാരണം തുടങ്ങിയ ശോഭന ജോര്‍ജ് കെട്ടിവയ്ക്കാനുള്ള പണം മണ്ഡലത്തിലെ സ്ത്രീകളില്‍ നിന്നാണ് ശേഖരിക്കുന്നത്. 10,000 പേരില്‍ നിന്ന് ഓരോ രൂപ വീതമാണ് ശേഖരിക്കുന്നത്. തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ നാട്ടിലെ സ്ത്രീകള്‍ക്കും ഉത്തരവാദിത്തമുണ്ടാവട്ടെ എന്ന നിലപാടാണ് ശോഭനയ്ക്ക്. ചെങ്ങന്നൂര്‍ വികസന മുന്നണിയെന്ന പ്ലാറ്റ്‌ഫോമിലാണ് വോട്ട് തേടുന്നത്. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്ന് സ്വതന്ത്രയായി മല്‍സരിക്കാന്‍ നാമനിര്‍ദേശപ്പട്ടിക സമര്‍പ്പിച്ചിരുന്നു. അവസാനനിമിഷം പാര്‍ട്ടി ഇടപ്പെട്ട് അത് പിന്‍വലിച്ചു. ഇത്തവണ പാര്‍ട്ടി ഇത്തവണ ചെങ്ങന്നൂരില്‍ അവസരം നല്‍കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ലഭിച്ചത് അവഗണനായാണെന്ന് അതിനാലാണ് താന്‍ കോണ്‍ഗ്രസ് വിടുന്നതെന്നും ശോഭനാ ജോര്‍ജ് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.