മേല്‍പ്പാലത്തിന് അടിയില്‍ അനധികൃത പാര്‍ക്കിംഗ്; കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍

Wednesday 6 April 2016 12:49 pm IST

അങ്ങാടിപ്പുറം: റെയില്‍വേ മേല്‍പ്പാലത്തിനു താഴെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച്ചയാകും മുന്‍പ് അന്യ സംസ്ഥാന ലോറികള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് കാല്‍നടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. രണ്ടു വര്‍ഷത്തെ നീണ്ട ബ്ലോക്കുകള്‍ക്കും, പൊടിപടലങ്ങള്‍ക്കും ശേഷം അങ്ങാടിപ്പുറത്തുകാര്‍ക്ക് നിധിപോലെ ലഭിച്ചതാണ് ഈ പാലം. അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍, ഏറാന്‍തോട്, മുതുവ്വറ ക്ഷേത്രം, ഗവ.പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിലേക്കുള്ള ഏക നടപ്പാതയായ റെയില്‍വേ ലെവല്‍ ക്രോസിംഗ് ഭാഗത്ത് ഹെവി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ദിവസവും ഒട്ടേറെ വഴിയാത്രക്കാരായ സ്ത്രീകളും, കുട്ടികളുമെല്ലാം ഇതു വഴിയാണ് കടന്നുപോകുന്നത്. കച്ചവട സ്ഥാപനങ്ങള്‍ക്കും ഏറെ ആശങ്ക സൃഷ്ട്ടികയാണ് ഈ വാഹന പാര്‍ക്കിംഗ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.