പെരിയാറില്‍ വൈദികനും വിദ്യാര്‍ത്ഥിയും മുങ്ങിമരിച്ചു

Wednesday 6 April 2016 4:03 pm IST

കൊച്ചി: പെരിയാറില്‍ കുളിക്കാനിറങ്ങിയ വൈദികനും വിദ്യാര്‍ത്ഥിയും മുങ്ങിമരിച്ചു. വിദ്യാര്‍ത്ഥിയായ ജോയല്‍, ഫാദര്‍ അഗസ്റ്റിന്‍ എന്നിവരാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. പെരുമ്പാവൂര്‍ ഭാഗത്ത് കുളിക്കാനിറങ്ങിയ ജോയല്‍ ഒഴുക്കില്‍പെട്ടതോടെ രക്ഷിക്കാനിറങ്ങിയതായിരുന്നു വൈദികന്‍. എന്നാല്‍ ഒഴുക്കില്‍പെട്ട വൈദികനും മുങ്ങിത്താഴുകയായിരുന്നു. ഈരാറ്റുപേട്ട സ്വദേശിയായ കടുവാള്‍ സെന്റ് ജോര്‍ജ് ഫാ. അഗസ്റ്റിന്‍ ആണ് മരിച്ച വൈദികന്‍. വിദ്യാര്‍ത്ഥികളുമായി ബൈബിള്‍ കണ്‍വന്‍ഷന് എത്തിയതായിരുന്നു വൈദികന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.