തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു

Wednesday 6 April 2016 6:26 pm IST

കണ്ണൂര്‍: ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ 2016 ലെ വെറ്ററിനറി തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ക്ക് കണ്ണൂരില്‍ തുടക്കമായി. റോയല്‍ ഒമാര്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങ് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. തെരുവുനായ ശല്യം പരിഹരിക്കുന്നതിന് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാനാവുന്ന സമഗ്ര പദ്ധതി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ആസൂത്രണം ചെയ്തതായി ജില്ലാ പ്രസിഡണ്ട് ഡോ.വി.പ്രശാന്ത് അറിയിച്ചു. കുളമ്പുകളുടെ പരിപാലനത്തിലൂടെ പാലുല്‍പ്പാദന വര്‍ധനവ് എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.ആര്‍.സുനില്‍ കുമാര്‍ ക്ലാസെടുത്തു. ഡോ.എസ്.പ്രസാദ്, ഡോ.സി.കെ.ഖലീല്‍, ഡോ.ബീറ്റു ജോസഫ്, ഡോ.കെ.പി.അനില്‍ കുമാര്‍, ഡോ.പി.എന്‍.ഷിബു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.