കണ്ണൂര്‍: ബാങ്കുകളിലെ താത്കാലിക/കരാര്‍ ജീവനക്കാരുടെ മിനിമം വേതനം 15,000 രൂപയായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബാങ്കുകളിലെ കരാര്‍ ജീവനക്കാരുടെ സംഘടനയായ ബാങ്ക് കോണ്‍ട്രാക്ച്വല്‍ എംപ്ലോയീസ് ഫെഡറേഷന് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. സംസ്ഥാനത്തൊട്ടാകെ ജില്ല കേന്ദ്രീകരിച്ച് ഒരു ദിവസത്തെ ധര്‍ണയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കണ്ണൂരില്‍ 9 ന് ജില്ലാ ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് കെ.അശോകന് ധര്‍ണ ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയന് നേതാക്കള്‍ സംസാരിക്കും. ധര്‍ണയില്‍ ജില്ലാബാങ്ക്, ഗ്രാമീണ ബാങ്ക്, വാണിജ്യ ബാങ്കുകള്‍, നവ സ്വകാര്യ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള താത്കാലിക ജീവനക്കാര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: