കണ്ണൂര്‍: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് കീഴിലുള്ള ജില്ലാതല ഖാദി വിഷുമേളയ്ക്ക് കണ്ണൂര്‍ ഖാദി സൗഭാഗ്യ അങ്കണത്തില്‍ തുടക്കമായി. കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന് കീഴോത്ത് ഉദ്ഘാടനം ചെയ്തു. ഖാദി യുവ റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കോട്ടണ്‍ ചുരിദാര്‍ എന്നിവ ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് കെ.പി.നൂറുദ്ദീന്‍ പുറത്തിറക്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന് ആദ്യവില്പന നിര്‍വഹിച്ചു. പ്രൊജക്ട് ഓഫീസര്‍ പി.കെ.അനില്‍ കുമാര്‍, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ഹസ്സന്‍കുഞ്ഞ്, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയരക്ടര്‍ കെ.വി.ഗിരീഷ് കുമാര്‍, ഖാദി സൗഭാഗ്യ കേന്ദ്രം മാനേജര്‍ കെ.വി.ഫാറുഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഖാദി ബോര്‍ഡിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന 15 ഓളം യൂണിറ്റുകളുടെ ഉല്പന്ന പ്രദര്‍ശനവും വില്പനയും മേളയുടെ ഭാഗമായി നടക്കും. ഖാദി സില്‍ക്ക് സാരി, ഖാദി യുവ റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ചൂരല്‍ ഉല്പന്നങ്ങള്, ശ്രീകൃഷ്ണ പ്രതിമകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 13 വരെ നടക്കുന്ന മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ ഗവ.റിബേറ്റ് ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: