കണ്ണൂര്‍: സിപിഎം അക്രമ രാഷ്ട്രീയത്തിനും യുഡിഎഫ് അഴിമതി ഭരണത്തിനുമെതിരെ ബിജെപി സംഘടിപ്പിക്കുന്ന ജനസമാവേശ് 10 ന് രാവിലെ 10.30 ന് തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ സിപിഎം തുടര്‍ന്ന് വരുന്ന കിരാതമായ അക്രമ രാഷ്ട്രീയം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനും, ജനസമക്ഷം തുറന്ന് കാട്ടുന്നതിനും വേണ്ടി നടത്തുന്ന ജനസമാവേശില് പതിനായിരങ്ങള്‍ പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ, രാജീവ് പ്രതാപ് റൂഡി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, പി.കെ.കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ബിജെപി ജില്ലാ വൈസ്പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, എ.ഒ.രാമചന്ദ്രന്, പി.എ.റിതേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: