കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ.എം. മാണി ഹൈക്കോടതിയെ സമീപിച്ചു. വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍ ധനമന്ത്രിയായ മാണി കോടതിയെ സമീപിച്ചിരിക്കുന്നത്.
ബാര്‍കോഴക്കേസ് അന്വേഷിച്ച എസ്പി ആര്.സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഇതു പൂര്‍ത്തിയാകുന്നതു വരെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് മാണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
വിജിലന്‍സ് എസ്പി ആര്. സുകേശനും ബാര്‍ ഉടമ ബിജു രമേശും ചേര്‍ന്നു സര്‍ക്കാരിനെതിരായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.
മാണിയെ കുറ്റവിമുക്തനാക്കിയ ബാര്‍ക്കോഴ കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഈ മാസം 16നാണ് വിജിലന്‍സ് കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: