സിദ്ധനര്‍ വിഭാഗത്തെ ഇടത് വലത് മുന്നണികള്‍ വഞ്ചിച്ചെന്ന് നേതാക്കള്‍

Wednesday 6 April 2016 8:24 pm IST

പത്തനംതിട്ട : നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രാതിനിധ്യം നല്‍കാതെ ഇടത് വലത് മുന്നണികള്‍ വഞ്ചിച്ചതായി സിദ്ധനര്‍ ഡെമോക്രാറ്റിക് സര്‍വ്വീസ് സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.നയങ്ങളില്‍ പ്രതിഷേധിച്ച് എ.കെ.ജി സെന്ററിലേക്കും ഇന്ദിരാ ഭവനിലേക്കും വഞ്ചനാമാര്‍ച്ച് നടത്തും. കേരളത്തില്‍ പട്ടികജാതി വിഭാഗത്തില്‍ ജനസംഖ്യകൊണ്ട് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജനവിഭാഗമാണ് സിദ്ധനര്‍ സമുദായം. കാലാകാലങ്ങളായി ഈ വിഭാഗത്തെ കേരളം മാറിമാറി ഭരിക്കുന്ന മുന്നണികള്‍ അവസരോചിതമായി രാഷ്ട്രീയ വളര്‍ച്ചക്കും അധികാരത്തിനും വേണ്ടി ഉപയോഗപ്പെടുത്തിയ ശേഷം തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രാതിനിധ്യം നല്‍കാതെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. 14 സംവരണ മണ്ഡലങ്ങളുള്ളതില്‍ ഒരിടത്തുപോലും സിദ്ധനര്‍ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുവാന്‍ ഇരുമുന്നണികളും തയ്യാറായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇത് തന്നെയാണ് ആവര്‍ത്തിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സിദ്ധനര്‍ ഡെമോക്രാറ്റിക് സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് ആര്‍.രാജഗോപാല്‍, ജനറല്‍ സെക്രട്ടറി പി. സി.രാമന്‍, ജി.സന്തോഷ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.