കഞ്ചാവുമായി നാലംഗ സംഘത്തെ പിടികൂടി

Wednesday 6 April 2016 8:24 pm IST

പത്തനംതിട്ട : കഞ്ചാവുമായി നാലംഗ സംഘത്തെ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. ചൊവ്വാഴ്ച വൈകുന്നേരം റാന്നി പഴവങ്ങാടി ചെല്ലക്കാട് വട്ടിയാനിക്കല്‍ വീട്ടില്‍ നിന്നുമാണ് 1.6 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. വീട്ടില്‍ താമസിച്ചുവന്നിരുന്ന കനകരാജ്, ഭാര്യ ശകുന്തള, ചെല്ലക്കാട് പുത്തന്‍പുരക്കല്‍ സജി, വൈക്കം ആഴക്കാട്ടില്‍ പടിഞ്ഞാറേ ചെരുവില്‍ അച്യുതന്‍ എന്നിവരെയും പിടികൂടി. വീട്ടിലെ അടുക്കളയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് വ്യാപാരവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ നേരത്തെയും കേസുകളെടുത്തിരുന്നതായി പറയുന്നു. റാന്നി സ്‌റ്റേഷനില്‍ കനകരാജിന്റെ പേരില്‍ മൂന്ന് കേസുകളുണ്ട്. പത്തനംതിട്ടയില്‍ കഴിഞ്ഞ ഡിസംബറിലും ഇയാളെ പിടികൂടിയിരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. വീട്ടില്‍ നിന്നം 25760 രൂപയും എക്‌െൈസസ് സംഘം പിടിച്ചെടുത്തിട്ടുണ്ട് പ്രതികളെ റിമാന്‍ഡു ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ മുരളീധരന്‍ നായര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. സിഐ മോഹനന്‍, വനിത സിഐ ഷെമീന, ഇന്‍സ്‌പെക്ടര്‍ എസ്. അശോകകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പരീത്, ഹരി, ഗിരീഷ്, രാജേഷ്, ആനന്ദരാജ്, വിജയദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.