തെരഞ്ഞെടുപ്പ്: പ്രീ പോള്‍ സര്‍വേ നിരോധിക്കാനാവില്ല-ഹൈക്കോടതി

Wednesday 6 April 2016 8:39 pm IST

കൊച്ചി: തെരഞ്ഞെടുപ്പ് കാലയളവില്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രീപോള്‍ സര്‍വേ നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് സര്‍വേ നിരോധിക്കാനാവില്ലെന്നും എക്‌സിറ്റ് പോള്‍ നടത്തുന്നതും പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം രേഖപ്പെടുത്തിയ ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ചു. ഇതരസംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് കൂടി കണക്കിലെടുത്ത് ഏപ്രില്‍ നാല് മുതല്‍ മേയ് 16 വരെ എക്‌സിറ്റ് പോള്‍ നിരോധിച്ചിട്ടുണ്ടെന്നു നേരത്തെ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ജാതിമത അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് സര്‍വേകള്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു മലപ്പുറം സ്വദേശിയായ എം.കെ മൊയ്തീന്‍കുട്ടി ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.