മീനഭരണി മഹോത്സവം ഇന്നു മുതല്‍

Wednesday 6 April 2016 8:42 pm IST

ആലപ്പുഴ: പഴയവീട് ശ്രീഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ഏഴുമുതല്‍ ഒമ്പതുവരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏഴിനു പുലര്‍ച്ചെ 4.30നു നിര്‍മാല്യദര്‍ശനം, അഭിഷേകം, 5.30ന് വിശേഷാല്‍ പൂജകള്‍, 10ന് ഭാഗവത പാരായണം, 11ന് ഉഷപൂജ, വൈകുന്നേരം 6.45ന് ട്രിപ്പിള്‍ തായമ്പക, എട്ടിന് താലപ്പൊലി, തുടര്‍ന്ന് സിനി വിഷ്വല്‍ മ്യൂസിക്കല്‍ ഡ്രാമ, എട്ടിന് പുലര്‍ച്ചെ 4.30ന് നിര്‍മാല്യദര്‍ശനം, അഭിഷേകം, 12ന് കളഭം, വൈകുന്നേരം 6.45ന് ദേശതാലപ്പൊലി, എട്ടിന് കുച്ചിപ്പുടി, ഒമ്പതിന് നാടന്‍പാട്ട്, ഭരണി ഉത്സവമായ ഒമ്പതിന് രാവിലെ ഒമ്പതിന് തിരുവാഭരണം ചാര്‍ത്തും തുടര്‍ന്ന് 10ന് കുത്തിയോട്ടം, ഉച്ചയ്ക്ക് ഒന്നിന് ഉഷപൂജ, ശ്രീബലി, കുത്തിയോട്ടം, വൈകുന്നേരം നാലിന് പടയണി വരവും, ആറിന് അമ്മന്‍കുടം വരവും നടക്കും. രാത്രി 8.30 മുതല്‍ ഒറ്റത്തൂക്കം, ദേശതാലപ്പൊലി വരവ് എന്നിവ നടക്കും. 9.30ന് വയലിന്‍ കച്ചേരി, രാത്രി 12.30ന് ഗരുഡന്‍ പുറപ്പാട് എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് ബാലന്‍ സി. നായര്‍, സെക്രട്ടറി എം.കെ.കെ. പണിക്കര്‍, എ.പി. സുരേഷ്, പ്രഫ. സുകുമാരന്‍ നായര്‍, സുരേഷ് കാവ്യ, മധുസൂദനന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.