പത്തനംതിട്ട: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ 10 ന് പത്തനംതിട്ടയിലെത്തുമെന്ന് ജില്ലാ പ്രസിഡന്റ് അശോകന് കുളനട പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ബിജെപി ദേശീയഅദ്ധ്യക്ഷന്‍ പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 4ന് നടക്കുന്നചടങ്ങില്‍ നടത്തും.
ബിജെപി സംസ്ഥാനഅദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അദ്ധ്യക്ഷത വഹിക്കും. ദേശീയജനാധിപത്യസഖ്യത്തിന്റെ ഘടകകക്ഷിനേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, പി.സി.തോമസ്, രാജന് ബാബു, മെഹബൂബ് തുടങ്ങിയവര്‍ പങ്കെടുക്കും.സമ്മേളനത്തില്‍ അന്‍പതിനായിരം പ്രവര്‍ത്തകര്‍ പങ്കെടുക്കും.
ജില്ലയിലെ അഞ്ച് നിയമസഭാ നിയോജകമണ്ഡലങ്ങളിലേയും തെരെഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജില്ലാ-നിയോജകമണ്ഡല നേതൃയോഗങ്ങള്‍ പൂര്‍ത്തിയായി. പതിനാറുമുതല്‍ നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ ആരംഭിക്കും.16ന് ഉച്ചയ്ക്ക് 3ന് ആറന്മുളയിലും,17ന് രാവിലെ 10ന് അടൂരും ഉച്ചയ്ക്ക് 3ന് കോന്നിയിലും കണ്‍വന്‍ഷനുകള്‍ നടക്കും. 22ന് ഉച്ചയ്ക്ക് 2ന്തിരുവല്ലയിലും 4ന് റാന്നിയിലുമാണ് കണ്‍വന്‍ഷനുകള്‍. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി.ആര്.നായരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: