കണ്ണൂര്‍: ബസ് തൊഴിലാളികള്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ച ബസ്സുടമകളുടെ പിടിവാശിമൂലം പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കുന്നതിനായി തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരസമിതി സമരസഹായ സമിതി രൂപീകരിച്ചു. അരക്കന്‍ ബാലന് അധ്യക്ഷത വഹിച്ചു. വി.മണിരാജ്, പി.രാമകൃഷ്ണന്, കെ.അശോകന്, പി.മനോഹരന്, വി.എം.സജീവന്, എം.വിജയന്, പി.സൂര്യദാസ്, അബ്ദുള്‍ മജീദ്, ആലിക്കുഞ്ഞി, താവം ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സമര സമിതി കണ്‍വീനര്‍ കെ.ജയരാജന് സ്വാഗതം പറഞ്ഞു. അരക്കന്‍ ബാലന് ചെയര്‍മാനും പി.രാമകൃഷ്ണന് ജനറല്‍ കണ്‍വീനറുമായി സമരസഹായ സമിതി രൂപീകരിച്ചു. സഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം 5 മണിക്ക് കണ്ണൂര്‍ നഗരത്തില്‍ പ്രകടനവും പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുയോഗവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: