ന്യൂയോര്‍ക്ക്: പ്രമുഖ വസ്ത്രനിര്‍മ്മാണ കമ്പനിയായ ഗ്യാപ്പ് പുതിയ പരസ്യചിത്രം പിന്‍വലിച്ചു. വംശീയ അധിക്ഷേപം ഉള്‍ക്കൊള്ളുന്ന ചിത്രം എന്നാരോപിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനി മാപ്പ് പറഞ്ഞ് ചിത്രം പിന്‍വലിച്ചത്.
പരസ്യത്തിനായി എടുത്ത ചിത്രത്തില്‍ അഞ്ച് വയസു മുതല്‍ 14 വയസുവരെയുള്ള നാല് പെണ്‍കുട്ടികളുടെ ചിത്രമാണ് പിന്‍വലിച്ചത്. ചിത്രത്തില്‍ കറുത്തവര്‍ഗ്ഗക്കാരിയായ ഒരു കുട്ടിയുടെ തലയില്‍ വെള്ളക്കാരി പെണ്‍കുട്ടി കൈവച്ചിരിക്കുന്ന തരത്തിലായിരുന്നു ചിത്രം. എന്നാല്‍ ഇത് മനപ്പൂര്‍വ്വം സംഭവിച്ചതല്ലെന്നും ചിത്രം പിന്‍വലിക്കുന്നെന്നും ഗ്യാപ്പിന്റെ വക്താവ് ഡെബ്ബി ഫെലിക്സ് അറിയിച്ചു. നവമാധ്യമങ്ങളില്‍ ഗ്യാപ്പിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: