മാനന്തവാടിയില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ ഏഴ് മുതല്‍

Wednesday 6 April 2016 9:30 pm IST

മാനന്തവാടി : വയനാട്,കാസര്‍ഗോഡ്,കണ്ണൂര്‍,കോഴിക്കോട്,തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെയും കേന്ദ്രഭരണപ്രദേശങ്ങളായ ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളിലെയും പുരുഷന്‍മാര്‍ക്ക്‌വേണ്ടി സോ ള്‍ജിയര്‍ ജനറല്‍ഡ്യൂട്ടി, സോള്‍ജിയര്‍(ക്ലാര്‍ക്ക്/സ്‌റ്റോര്‍കീപ്പര്‍), സോ ള്‍ജിയര്‍ടെക്‌നിക്കല്‍, സോള്‍ജിയര്‍ ടെക്‌നിക്കല്‍ (എ ന്‍എ), സോള്‍ജിയര്‍ ട്രേഡ്‌സ്‌മെന്‍ തുടങ്ങിയവയിലേക്ക് കോഴിക്കോട് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസ് നടത്തുന്ന റിക്രൂട്ട്‌മെന്റ് റാലി ഏപ്രില്‍ ഏഴ് ്മുതല്‍ 17വരെ മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ റാലിയില്‍ പങ്കെടുക്കാന്‍ കഴിയൂ. ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ലഭിച്ച, സമയവുംതീയതിയും അറിയിക്കുന്ന അഡ്മിഷന്‍ കാര്‍ഡ്/സ്ലിപ്പ്‌സഹിതം റാലി സ്ഥലത്ത് ഹാജരാവണം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൂടാതെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ അര്‍ഹരായ മുഴുവന്‍ വിമുക്ത ഭടന്മാരും വീണ്ടും പേര് രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ മുന്‍കൂറായി എ.ആര്‍.ഒ സാക്ഷ്യപ്പെടുത്തിയ രേഖകളുമായി വരേണ്ടതാണ്. അര്‍ഹരായവര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അവര്‍ക്ക് വിടുതല്‍ രേഖകളുമായി റാലി സ്ഥലത്ത് ഏപ്രില്‍ 16ന് വന്ന് രജിസ്റ്റര്‍ ചെയ്യാം. ഡിഎസ്‌സിയില്‍ ഏപ്രില്‍ 16ന് പുനര്‍രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. എല്ലാ ഉദ്യോഗാര്‍ഥികളും ഏപ്രില്‍ 15ന് നാല് മണിക്ക് ഹാജരാവണം. പ്രാഥമികാന്വേഷണ വിവിരം റിക്കാര്‍ഡ് ഓഫീസില്‍നിന്നും മെഡിക്കല്‍ വിവരം മിലിട്ടറിഓഫീസില്‍നിന്നും ലഭിച്ചമുറയ്ക്ക് സ്‌ക്രീനിംഗ് നടക്കും. കായികക്ഷമതാ പരീക്ഷ: കായികക്ഷമതാ പരീക്ഷയ്ക്ക് 1.6 കിലോ മീറ്റര്‍ ഓട്ടം, പുള്‍ അപ്‌സ് (താടിയെല്ല് ബീമിന് തട്ടിക്കൊണ്ട്), ഒമ്പതടി ദൂരത്തില്‍നിന്നുള്ള ചാട്ടം, വളഞ്ഞുപുളഞ്ഞ വഴിയിലൂടെ നടക്കുക തുടങ്ങിയവയ്ക്ക് തയാറായി വരേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.