ബാലകൃഷ്ണപിള്ള പരോളിലിറങ്ങി

Monday 4 July 2011 4:16 pm IST

തിരുവനന്തപുരം : ഇടമലയാര്‍ അഴിമതിക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണ പിളള പരോളിലിറങ്ങി. 30 ദിവസമാണു പരോള്‍ അനുവദിച്ചിരിക്കുന്നത്. പിളളയ്ക്കൊപ്പം 29 പേര്‍ക്കു കൂടി പരോള്‍ അനുവദിച്ചിട്ടുണ്ട്. 70 വയസു കഴിഞ്ഞവര്‍ക്കു ശിക്ഷ ഇളവു നല്‍കുന്ന വ്യവസ്ഥ അനുസരിച്ചു തനിക്കും ഇളവു തരണമെന്ന പിളളയുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണനയിലാണ്. ശിക്ഷാ ഇളവ് തനിക്ക് മാത്രമല്ല ബാധകമെന്നും പ്രായാധിക്യമുള്ള മറ്റ് 29 പേര്‍ക്കും കൂടി ബാധകമാണെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. തുടക്കം ഇത്ര നന്നായ മറ്റൊരു സര്‍ക്കരില്ലെന്ന് പരോളിലിറങ്ങിയ ശേഷം പിള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.