കുമരകം: വീട്ടില്‍ മദ്യവ്യാപാരം നടത്തിയ വൃദ്ധനെ പോലീസ് പിടികൂടി. കുമരകം ആപ്പിത്തറ ഭാഗത്ത് അജിത് ഭവനില്‍ രാജു (61)നെയാണ് പൊലീസ് പിടികൂടിയത്. വീട്ടില്‍ മദ്യപിക്കാന്‍ അവസരം നല്‍കിയതിനും ഇയാള്‍ക്കെതിരെ കുമരകം പോലീസ് കേസെടുത്തു. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കുമരകം എസ്ഐ എ ആര് രാജീവിന്റെ നേതൃത്വത്തില്‍ മഫ്തിയില്‍ എത്തിയ പോലീസ് സംഘം രാജുവിനെ കുടുക്കുകയായിരുന്നു. ഇയാളുടെ വീട്ടില്‍ ഇരുന്നു മൂവര്‍ സംഘം മദ്യപിക്കുകയായിരുന്നു. മദ്യങ്ങളുടെ കാലിക്കുപ്പികളും പൊലിസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് റെയ്ഡ് നടന്നത്. കുമരകം എസ്ഐ യോടൊപ്പം സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ബിജു, പ്രേംസണ്‍, സൂരജ്, രാജു ഗോപാലന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. 3.5 ലിറ്റര്‍ വിദേശ മദ്യം പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: