കോട്ടയം: ഏറ്റുമാനൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ശനിയാഴ്ച ഉച്ചകഴിഞ്ഞ് തോംസണ്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കും. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. ഓഫീസിന്റെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി നിര്‍വ്വഹിക്കും. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.ജി. തങ്കപ്പന്, കേരളകോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് പി.സി. തോമസ്, ബിഡിജെഎസ് വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട്, ബിജെപി സംസ്ഥാന സമിതിയംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.പി. സെന്‍, കേരളകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ചാഴിക്കാടന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: