ശ്രീനാരായണ ജ്ഞാന സായൂജ്യ സന്ധ്യ

Wednesday 6 April 2016 10:03 pm IST

കുമരകം: ഗുരുചൈതന്യ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ 15മുതല്‍ 17വരെ കുഴിവേലിപ്പറമ്പ് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്ര മൈതാനത്ത് ശ്രീനാരായണ ജ്ഞാനസായൂജ്യ സന്ധ്യ നടക്കും. 15ന് വൈകുന്നേരം 5.30ന് നടക്കുന്ന സമ്മേളനം എസ്എന്‍ഡിപി കോട്ടയം യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് എ.എന്‍. വിജയന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വി.പി. ഗോപി, കെ.ആര്‍. ഷിബു, എ.എസ്. മോഹന്‍ദാസ്, എസ്.ടി. രാജു, ശ്രീരാജ്. കെ പൊന്നപ്പന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. വൈകിട്ട് 6.30ന് ശ്രീനാരായണ ഗുരുദര്‍ശനം എന്ന വിഷയത്തില്‍ വളവനാട് വിമല്‍ വിജയ് പ്രഭാഷണം നടത്തും. രണ്ടാം ദിവസം വൈകുന്നേരം 5ന് സര്‍വ്വൈശ്വര്യ പൂജയും അനുഗ്രഹ പ്രഭാഷണവും നടക്കും. എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രി മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രഭാഷണം. 17ന് വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. വി.പി. അശോകന്‍ ഉദ്ഘാടനം ചെയ്യും. സി.പി. ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് പ്രഭാഷണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.