കൊച്ചി: തൃപ്പൂണിത്തുറ നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരന് നെട്ടൂര്‍ മേഖലയില്‍ പര്യടനം നടത്തി. നെട്ടൂര്‍ തണ്ടാശ്ശേരി കോളനി നിവാസികള്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. വര്‍ഷങ്ങളായി തങ്ങള്‍ അനുഭവിക്കുന്ന അവഗണനയും പീഡനവും കോളനിവാസികള്‍ സ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നെട്ടൂര്‍ നോര്‍ത്ത് എസ്എന്‍ഡിപി ശാഖ ഓഫീസിലും പുലയ മഹാസഭ ഓഫീസിലുമെത്തിയ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് ഭാരവാഹികളുമായി ചര്‍ച്ച നടത്തി. പ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ ഭാരവാഹികള്‍ ഉറപ്പ് നല്കി. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എ. സുവീഷ്, ഏരിയ കമ്മറ്റി പ്രസിഡന്റ് എന്‍.കെ. മദുസൂദനന്‍, എന്‍എസ്എസ് നേതാവ് രാമചന്ദ്രന് നായര്‍, എസ്എന്‍ഡിപി ശാഖ സെക്രട്ടറി സുരേഷ് ബാബു, ഹിന്ദുഐക്യ വേദി നേതാവ് ടി.എ. കൃഷ്ണന്, ഇ. നന്ദകുമാര്‍, അനില്‍ കുമാര്‍, സതീശ് ബാബു, എന്‍. വിജയകുമാര്‍, ജിത്തു ആലപ്പാട്, എന്‍.ജി. അഭിലാഷ് എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: