കളമശേരി: ബിജെപിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും വേണ്ടി ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുവാന്‍ വികസന വണ്ടി മുപ്പത്തടം കവലയില്‍ എത്തി. വികസനത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവച്ച് നൂറു കണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. കുടിവെള്ളവും ഭക്ഷണവും വായുവും മലിനമായിരിക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയെ സംരക്ഷിക്കുന്നതിനുള്ള പാക്കേജ് ബിജെപി നടപ്പാക്കുമോ എന്ന ചോദ്യത്തിന് ഇത് നടപ്പാക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വിഡിയോ സന്ദേശത്തിലൂടെ മറുപടി നല്കി.
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ദോഷകരമായ നിലപാട് കേന്ദ്രം നടത്തുന്നു എന്ന ഇടതുപക്ഷത്തിന്റെ കള്ള പ്രചരണത്തിനുള്ള മറുപടിയും വിശദീകരണവും പി.എസ്. അനിരുദ്ധന് നല്കി. സ്ത്രീ സുരക്ഷ, വിദ്യാഭ്യാസ നയം, കാര്‍ഷിക നയം കളമശേരി മെഡിക്കല്‍ കോളേജിന്റെ ശോചനീയവാസ്ഥ എന്നിവയെക്കുറിച്ചുള്ള ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ബിജെപി കളമശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ഉദയകുമാര്‍, ഗോവിന്ദ പത്മനാഭന്, രുഗ്മ പ്രസന്നന്, എ.വി. വേണുഗോപാല്‍ എന്നിവര്‍ മറുപടി നല്കി. കളമശേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. ഗോപകുമാര്‍ ‘നേട്ടവും വികസനവും’ സംബന്ധമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. ബേസില്‍ കുമാര്‍, ഷാജി, ഉല്ലാസ് കുമാര്‍, സി.ആര്.ബാബു, രാമചന്ദ്രന്, ജയദേവന്, സജീവ് കുമാര്‍ പി.ജി, ടി.ബി.സജീവ് കുമാര്‍ , മോഹന്‍ ദാസ് ശിവജി എന്നിവര്‍ വികസന വാഹന ജാഥയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: