ജില്ലയില്‍ 13 വിദൂര പോളിംഗ് സ്‌റ്റേഷനുകള്‍

Wednesday 6 April 2016 10:20 pm IST

കൊച്ചി: ജില്ലയില്‍ തെരഞ്ഞെടുപ്പിനായി 13 വിദൂര പോളിംഗ് സ്‌റ്റേഷനുകളാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ എട്ട് പോളിംഗ് സ്‌റ്റേഷനുകള്‍ കോതമംഗലം നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ്. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള താലുംകണ്ടം കമ്മ്യൂണിറ്റി ഹാള്‍, പിണവൂര്‍കുടി ഗവ. ട്രൈബല്‍ യുപി സ്‌കൂള്‍, കുട്ടമ്പുഴ ട്രൈബല്‍ ഷെല്‍റ്റര്‍, മാമലക്കണ്ടം ഗവ.യുപി സ്‌കൂള്‍, മാമലക്കണ്ടം എസ്എംഎല്‍പി സ്‌കൂള്‍, തലവെച്ചാപ്പാറ കമ്മ്യൂണിറ്റി ഹാള്‍, കുഞ്ചിപ്പാറ വനിതാ ക്ഷേമ കേന്ദ്രം, വെള്ളാരംകുത്ത് വനം വകുപ്പ് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ആലുവ നിയോജക മണ്ഡലത്തിന് കീഴിലെ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ തുരുത്തുമ്മല്‍ കെ.വൈ ലോവര്‍ പ്രൈമറി സ്‌കൂളില്‍ രണ്ട് കേന്ദ്രങ്ങളിലായാണ് പോളിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കുന്നത്. കൂടാതെ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ പൊങ്ങന്‍ചോട് കമ്മ്യൂണിറ്റി ഹാള്‍, എറണാകുളം നിയോജകമണ്ഡലത്തിലെ ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുറുങ്ങോട്ട ദ്വീപിലെ അംഗന്‍വാടി കെട്ടിടം എന്നിവിടങ്ങളും വിദൂര പോളിംഗ് സ്‌റ്റേഷനുകളില്‍ പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.