പാക്ക് കോച്ചാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് വിനോദ് കാംബ്ലി

Thursday 7 April 2016 11:21 am IST

ന്യൂദല്‍ഹി: പാക്ക് ക്രിക്കറ്റ് ടീമിന്റെ കോച്ചാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലി. കോച്ചിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചതിനു പിന്നാലെയാണ് താല്‍പര്യം പ്രകടിപ്പിച്ച് കാംബ്ലി മുന്നോട്ട് വന്നത്. എന്നാല്‍ പിസിബി ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പാക് മാധ്യമപ്രവര്‍ത്തക അസ്മ ഷിറസിയോട് പാക് ടീമിന്റെ പരിശീലകനാകാന്‍ താന്‍ തയാറാണെന്ന് ട്വിറ്ററിലൂടെ അദ്ദേഹം അറിയിക്കുകയായിരുന്നു. പാക്കിസ്ഥാനിലെ സുരക്ഷ ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഐപിഎല്‍ ടീമിന്റെ പരിശീലകനായി വസീം അക്രം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പാക്കിസ്ഥാനില്‍ കഴിയാന്‍ തനിക്കും പേടിയില്ലെന്ന്' കാംബ്ലി മറുപടി നല്‍കി. ട്വന്റി-20 ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് മുന്‍ പേസര്‍ വഖാര്‍ യൂനിസ് രാജിവച്ചതോടെയാണ് പാക്കിസ്ഥാന്‍ കോച്ചിനായുള്ള അന്വേഷണം ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.