സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

Thursday 7 April 2016 11:49 am IST

ശ്രീനഗര്‍: മുന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഭീകരനുള്‍പ്പടെ രണ്ടു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ തെക്കന്‍ ജമ്മു കശ്മീരിലെ ഷോപ്പിയന്‍ ജില്ലയില്‍ വച്ച് കൊല്ലപ്പെട്ടു. രാഷ്ട്രിയ റൈഫിള്‍സിന്റെ സംഘം നടത്തിയ തിരച്ചിലിനിടയിലാണ് ജില്ലയിലെ വെഹില്‍ ഗ്രാമത്തില്‍ വച്ച് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും രണ്ട് ആയുധങ്ങള്‍ സേന പിടിച്ചെടുത്തിട്ടുണ്ട്. ഹിസ്ബുളിന്റെ കൊടും ഭീകരരായ നസീര്‍ അഹമ്മദ് പണ്ഡിറ്റ്, ഇനാമുല്‍ ഹഖ് എന്ന വസീം അഹമ്മദ് മല്ല എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് പൊലീസ് കോണ്‍സ്റ്റബിളായിരുന്ന പണ്ഡിറ്റ് ഹിസ്ബുള്‍ അംഗമായത്. മന്ത്രിയായിരുന്ന അല്‍ത്താഫ് ബുക്കാരിയുടെ വസതിയില്‍ സുരക്ഷ ചുമതല നല്‍കിയിരുന്ന ഇയാള്‍ അവിടെ നിന്ന് ഒരു റൈഫിളുമായി ഒളിച്ചോടിയാണ് ഭീകരസംഘടനയില്‍ അംഗമായത്. ബുര്‍ഹാന്‍ വാനി നയിച്ചിരുന്ന ഹിസ്ബുള്‍ മുജാഹിദ്ദീനിലെ അംഗമായിരുന്നു ഇയാള്‍. ഇയാളുമായുള്ള നിരവധി വീഡിയോകളിലും ചിത്രങ്ങളിലും പണ്ഡിറ്റും ഭാഗമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്നു വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ സൈന്യം നാലു ഭീകരരെ വധിച്ചു. ദര്‍ദ്‌പോര കുപ്പവാരയിലെ വനമേഖലയില്‍ മറ്റൊരു സൈനിക നീക്കം നടക്കുകയാണ്. പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷോപ്പിയനിലെ വെഹില്‍ ഗ്രാമം സുരക്ഷാസേന വളഞ്ഞെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വസീം ഷോപ്പിയനിലെ പെഹ്‌ലിപോറാ സ്വദേശിയാണ്. പണ്ഡിറ്റ് പുല്‍വാമയിലെ കരീമാബാദ് സ്വദേശിയുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.