മല്യയുടെ ഉപാധികള്‍ തള്ളി ബാങ്കുകള്‍

Thursday 7 April 2016 12:32 pm IST

ന്യൂദല്‍ഹി: കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ ഉപാധികള്‍ തള്ളി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം. ആറായിരം കോടി രൂപയും അഞ്ച് വര്‍ഷത്തേയ്ക്കുള്ള പലിശയും നല്‍കണമെന്ന് വിജയ് മല്യയോട് ബാങ്കുകള്‍ ആവശ്യപ്പെട്ടു. വിവിധ ബാങ്കുകളില്‍ നിന്നായി കോടികള്‍ വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന മല്യ നിലവില്‍ ലണ്ടനിലാണുള്ളത്. ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് 900 കോടി രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ട് പണതട്ടിപ്പ് കേസില്‍ ഹാജരാകാന്‍ രണ്ട് തവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരാകാന്‍ മല്യ തയ്യാറായിട്ടില്ല. ഹൈദരാബാദ് കോടതിയുടെ അറസ്റ്റ് വാറണ്ടുകളും വിജയ് മല്യയുടെ പേരിലുണ്ട്. ഇനിയും ഹാജരാകാന്‍ തയ്യാറായില്ലെങ്കില്‍ മല്യയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേയ്ക്ക് നീങ്ങാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.