കണ്ണൂര്‍: കണ്ണൂരിലെ സ്വകാര്യ ബസ് സമരം ഒത്തു തീര്‍ന്നു, ബസ്സുകള്‍ ഓടിത്തുടങ്ങി. തൊഴിലാളികള്‍ക്കു 19 ശതമാനം കസ്റ്റമറി ബോണസ് നല്‍കാമെന്ന് ബസ് ഓണേഴ്സ് സമ്മതിച്ചതോടെയാണു സമരം തീര്‍പ്പായത്.
ജില്ലാ കളക്ടര്‍ പി. ബാലകിരണിന്റെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് തീരുമാനം. കഴിഞ്ഞവര്‍ഷത്തെ ബോണസ് നല്‍കാനുള്ള നിര്‍ദേശം ബസ് ഉടമകള്‍ അംഗീകരിച്ചു. 7,950 രൂപ ബോണസ് നല്‍കാനാണ് തീരുമാനമായത്.
ബുധനാഴ്ചയാണ് ബോണസ് ആവശ്യപ്പെട്ടു സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: