നാദാപുരം : വളയം മുതുകുറ്റിയില്‍ കൃഷി ഇടത്തില്‍ വന്‍ തീപ്പിടുത്തം ഏക്കര്‍ കണക്കിന് ഭൂമി കത്തിനശിച്ചു
ലക്ഷങ്ങളുടെ നഷ്ടംകണക്കാക്കുന്നു .ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു കൃഷി തീ ആളിപ്പടര്‍ന്നത്.പുക ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തിയത് .കുന്നിന് മുകളിലെ ഏകദേശം പത്ത് ഏക്കറോളം സ്ഥലത്തെ റബറും ,തെങ്ങും ,കശുമാവും ,മരങ്ങളും പൂര്‍ണമായി മായും കത്തിനശിച്ചു .കിഴക്കേപറമ്പത്ത് ഗോവിന്ദന്റെ 300 റബര്റും ,നെല്ലിയുള്ളതില്‍ ഗംഗാധരന്റെ തെങ്ങും മഞ്ചാന്തറ സാജീവന്റെ 500 ഓളം കശുമാവും കിഴക്കേപറമ്പത്ത്കൃഷണന്, നിരവുമ്മല്‍ സുധിമാസ്റ്റര് എന്നിവരുടെ തെങ്ങിന് തോട്ടവും കത്തിനശിച്ചു .കുന്നിന് മുകളില്‍ ആയതിനാല്‍ അഗ്നിശമനസേനയ്ക്ക് ഇവിടെ എത്തിച്ചേരാന്‍ കഴിയാത്തത് തീ കൂടുതല്‍ ഇടങ്ങളിലേക്ക്
പടരാന്‍ കാരണമായി .പരിസരപ്രദേശങ്ങളില്‍ നിന്ന് ഓടിക്കൂടിയ നാട്ടുകാര്‍ മണിക്കൂറുകളോളം ശ്രമിച്ചാണ് തെങ്ങ് ഓലകൊണ്ടും ,മരത്തിന്റെ കൊമ്പ് കൊണ്ടും തീ അടിച്ചു കെടുത്തുകയായിരുന്നു .കുരിക്കിലായി ഗോപാലന് ,വി പി ചാത്തു ,കക്കിയോട്ടുമ്മല് ജിതേഷ് ,പുഴക്കല്‍ പറമ്പത്ത് അഭിജിത്ത് എത്തിവരുടെ നേതൃത്വത്തില്‍ ആയിരുന്നുകൊടും വെയിലില്‍ മണിക്കൂറുകളോളം അതി സാഹസികമായി തീ കെടുത്തിയത് വൈകുന്നെരത്തോടെ തീ പൂര്‍ണ്ണമായും നിയന്ത്രണ വിധയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: