മട്ടന്നൂര്‍: വാഹനാപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകനായ നാസര്‍ മട്ടന്നൂരിന്റെ മുന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനവും മാധ്യമ പുരസ്കാര വിതരണവും കൂടാളി പബ്ലിക് സര്‍വ്വന്റ്സ് സെസൈറ്റി ഹാളില്‍ നടന്നു. ഇ.പി.ജയരാജന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് കെ.ഭാസ്കരന് അധ്യക്ഷത വഹിച്ചു. നാസറിന്റെ സ്മരണയ്ക്കായി മട്ടന്നൂര്‍ പ്രസ് ഫോറവും അനുസ്മരണ സമിതിയും ഏര്‍പ്പെടുത്തിയ പുരസ്കാരം മാതൃഭൂമി ലേഖിക ടി.സൗമ്യയ്ക്ക് ഇ.പി.ജയരാജന് വിതരണം ചെയ്തു. മട്ടന്നൂര്‍ സുരേന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. എം.സി.കുഞ്ഞഹമ്മദ്, പി.വി.ധനലക്ഷ്മി, ബിജു ഏളക്കുഴി, കെ.പി.രമേശന്, എന്‍.സി.സുമോദ്, ഡി.മുനീര്‍, മുസ്തഫ ദാവാരി, എ.അച്ചുതന്, റഫീഖ് കീച്ചേരി, സിനി രാംദാസ്, ഇ.വി.ഷനില്‍, എം.കെ.അബ്ദുള്‍ റഹിമാന്‍, ലക്ഷ്മണന് കുയിലൂര്‍, കെ.വി.മധു, പി.വിനോദ് കുമാര്‍, ജിജേഷ് ചാവശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്ന് വര്‍ഷം മുമ്പ് സ്വന്തം വീട് നിര്‍മാണത്തിനായി മണല്‍ കൊണ്ടുവരികയായിരുന്ന ലോറി മയ്യില്‍ വെച്ച് നാസര്‍ സഞ്ചരിച്ച സ്കൂട്ടറിലിടിച്ചായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: