കറുകച്ചാലില്‍ ആന രണ്ട് പാപ്പാന്‍മാരെ കുത്തിക്കൊന്നു

Thursday 7 April 2016 5:50 pm IST

കോട്ടയം: കോട്ടയം കറുകച്ചാലില്‍ ഇടഞ്ഞ ആന രണ്ട് പാപ്പാന്മാരെ കുത്തിക്കൊന്നു. കറുകച്ചാല്‍ ചമ്പക്കാലിലാണ് സംഭവം. ഗോപീകൃഷ്ണന്‍ (60), കണ്ണന്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. തടി പിടിക്കുന്നതിനിടയിലാണ് ചാന്നാനിക്കാട് അയ്യപ്പന്‍ എന്ന ആന പാപ്പാന്മാരെ കുത്തിക്കൊന്നത്. ഇന്ന് വൈകീട്ട് 3.30ഓടെയാണ് ആന ഇടഞ്ഞത്. ഒന്നാം പാപ്പനായ ഗോപീകൃഷ്ണനെ നിലത്തേക്ക് തട്ടിയിട്ട് കുത്തിയ ആന ഗോപീകൃഷ്ണനെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടാം പാപ്പാന്‍ കണ്ണനേയും ആക്രമിക്കുകയായിരുന്നു. ഗോപീകൃഷ്ണന്‍ ആശുപത്രിയിലെത്തും മുമ്പും കണ്ണന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.