ഇരിട്ടി: കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ഇനങ്ങളിലെല്ലാം മെഡലുകള്‍ നേടി കാക്കയങ്ങാട് പാലപ്പുഴ പഴശ്ശിരാജ കളരിഅക്കാദമിയിലെ വിദ്യാര്‍ത്ഥിനികള്‍ നാടിന്റെ അഭിമാനമായി മാറി. കേരളത്തെ പ്രതിനിധീകരിച്ചു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് ഇനങ്ങളിലാണ് വിദ്യാര്‍ഥിനികള്‍ മത്സരിച്ച് മെഡല്‍ നേടിയത്. സബ്ജൂനിയര് ചവിട്ടിപ്പൊങ്ങലില്‍ ആര്‍ച്ചാ ബാബു ഒന്നാം സ്ഥാനവും മെയ്പ്പയറ്റിലും ചവിട്ടിപ്പൊങ്ങലിലും പി.ഇ.അനശ്വര രണ്ടാം സ്ഥാനവും നേടിയപ്പോള്‍ ജൂനിയര്‍ മെയ്പ്പയറ്റിലും ചവിട്ടിപ്പൊങ്ങലിലും ടി.പി.ഹര്‍ഷ രണ്ടാം സ്ഥാനവും ജൂനിയര്‍ ചവിട്ടിപ്പൊങ്ങലില്‍ ആതിരാ ബാലകൃഷ്ണന് മൂന്നാം സ്ഥാനവും നേടി.
കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന് ട്രഷററും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധിയുമായ പി.ഇ.ശ്രീജനാണ് ഇവരുടെ പരിശീലകന്. കഴിഞ്ഞ 6 വര്‍ഷമായി പഴശ്ശിരാജ കളരി അക്കാദമിയില്‍ സൗജന്യ പരിശീലനം നേടുന്ന ഇവര്‍ പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: