ഇരിട്ടി: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി വോട്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി സംഘടിപ്പിക്കുന്ന എന്റെ കേരളം സംവാദം ഇന്ന് ഇരിട്ടിയില്‍ നടക്കുമെന്ന് പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി.കൃഷ്ണന്, ജനറല്‍ സെക്രട്ടറിമാരായ സി.ബാബു, സജിത്ത് കീഴൂര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വൈകുന്നേരം 6 മണിക്ക് ഇരിട്ടി പഴയ ബസ് സ്റ്റാന്റ് പരിസരത്താണ് പരിപാടി നടക്കുക. സംവാദത്തില്‍ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വീഡിയോ കോണ്‍ഫറന്‍സിലൂടെ തത്സമയം മറുപടി നല്‍കും. കേരളത്തിലെ 140 മണ്ഡലങ്ങളിലും അത്യാധുനിക ഇലട്രോണിക്സ് ഉപകരണങ്ങളും വാഹനങ്ങളും ഉപയോഗിച്ചാണ് ബിജെപി സംവാദം സംഘടിപ്പിച്ചു വരുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ കൂടാതെ പൊതു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വോട്ടര്‍മാര്‍ക്കും സംവാദത്തില്‍ പങ്കെടുത്തു ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും സമര്പ്പിക്കാവുന്നതതാണെന്നും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: