ഇരിട്ടി: കീഴൂര്‍ മഹാദേവക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടരാജമണ്ഡപം ക്ഷേത്രം തന്ത്രി വിലങ്ങര നാരായണന് ഭട്ടതിരിപ്പാട് ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ക്ഷേത്രം ഊരാളനായിരുന്ന കീഴൂരിടത്തില്‍ പത്മനാഭന് താഴേടത്തിന്റെയും മകന് കടയപ്രത്ത് പത്മനാഭന് നമ്പ്യാരുടെയും ഓര്‍മ്മക്കായി ഇവരുടെ കുടുംബം നിര്‍മ്മിച്ച് നല്‍കിയതാണ് നടരാജ മണ്ഡപം. ചടങ്ങില്‍ ക്ഷേത്രസമിതി പ്രസിഡന്റ് ഭുവനദാസന്‍ വാഴുന്നവര്‍ അദ്ധ്യക്ഷത വഹിച്ചു. എം.പ്രതാപന്, കെ.ഇ.നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കടയപ്രത്ത് പത്മനാഭന് നമ്പ്യാരുടെ സഹധര്‍മ്മിണി സരളാമണിയെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: