തൃശൂര്‍: ഹിന്ദു ഐക്യവേദി 13ാം സംസ്ഥാന സമ്മേളനം 9, 10 തീയതികളില്‍ ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും. 9ന് സംസ്ഥാന ഭാരവാഹികളുടെ യോഗവും 10ന് താലൂക്ക് ഉപരിപ്രവര്ത്തകര് പങ്കെടുക്കുന്ന സംസ്ഥാന പ്രതിനിധിസഭയും നടക്കും.
10ന് കാലത്ത് 9.30 ന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി ഭാസ്കരന് പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ആര് എസ് എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര് ഹരി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല അദ്ധ്യക്ഷയാകും.
യു.ഡി.എഫ് സര്‍ക്കാറിന് ഹിന്ദുഐക്യവേദി സമര്‍പ്പിച്ച ഹിന്ദു അവകാശപത്രികയോടുള്ള നിഷേധാത്മക നയത്തെക്കുറിച്ചും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈക്കൊള്ളേണ്ട നിലപാടിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.
ഹൈന്ദവ സമുദായങ്ങള്‍ നേരിടുന്ന അവഗണനകളെക്കുറിച്ചും ക്ഷേത്ര‘ഭരണം ഏറ്റെടുക്കാന്‍ ഇടതവലതു സര്‍ക്കാറുകള്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും സര്‍ക്കാര്‍ ഭൂമി മതവിഭാഗങ്ങള്‍ക്ക് പതിച്ചുനല്‍കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യും.
ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറിമാരായ ഇഎസ് ബിജു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ആര് വി ബാബു, കെ പി ഹരിദാസ്, സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടന സെക്രട്ടറി വി. സുശികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
സമാപനസമ്മേളനം ആര്.എസ്.എസ് സഹപ്രാന്ത കാര്യവാഹക് എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ വി.ആര്. സത്യവാന്, ജില്ലാ പ്രസിഡന്റ് ബാലന് പണിയ്ക്കശ്ശേരി, ജില്ലാ സെക്രട്ടറി കെ. കേശവദാസ്, കളരിക്കല്‍ രവീന്ദ്രനാഥ്, ഹരി മുള്ളൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: