തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.ബാലകൃഷ്ണന് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടി വന്‍ ആവേശം പകരുന്നതരത്തിലായി. ഇന്നലെ രാവിലെ സ്വദേശമായ പടപ്പേങ്ങാട് നിരവധി വീടുകളിലെ സന്ദര്‍ശനത്തിന് ശേഷം തളിപ്പറമ്പ് നഗരത്തിലെത്തിയ സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന് മാസ്റ്റര്‍, താലൂക്ക് ഓഫീസ്, ട്രഷറി, എസ്ബിടി, പിഎന്‍ബി ബാങ്ക്, ലൂര്‍ദ് ആശുപത്രി, തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. ലൂര്‍ദ് ആശുപത്രിയില്‍ എത്തിയ ബാലകൃഷ്ണന് മാസ്റ്റര്‍ക്ക് ആവേശ്വോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. നിരവധി രോഗികളും രോഗികള്ക്കൊപ്പമുളളവരുമായി സ്ഥാനാര്‍ത്ഥി സംവദിച്ചു. തുടര്‍ന്ന് പോക്കുണ്ടിലെ കടകള്‍, കുറുമാത്തൂരിലെ ഹരിജന്‍ കോളനി, കരിമ്പത്തെ കൃഷിഫാം, പോക്കുണ്ടിലെ മുസ്ലീം പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് കുറുമാത്തൂര്‍, പരിയാരം പഞ്ചായുകളില് സ്ഥാനാര്‍ത്ഥി പര്യടനം നടത്തും. അഡ്വ.മധുസൂദനന്, എ.പി.നാരായണന്, ഉണ്ണികൃഷ്ണന് പനക്കാട്, മോഹനന് കൂനം, സി.വി.കുഞ്ഞികൃഷ്ണന്, വി.വിജയന് എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: