തലശ്ശേരി: തലശ്ശേരി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.കെ.സജീവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തലശ്ശേരി നഗരത്തില്‍ റോഡ് ഷോ നടത്തി. ഇന്നലെ വൈകുന്നേരം എംഎം റോഡില്‍നിന്നാരംഭിച്ച് റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥി വി.കെ.സജീവനോടൊപ്പം എന്‍ഡിഎ നേതാക്കളായ പി.സത്യപ്രകാശ്, കെ.രഞ്ജിത്ത്, അഡ്വ.വി.രത്നാകരന്, എ.പി.പത്മിനി ടീച്ചര്‍, സി.പി.സംഗീത, എന്‍.ഹരിദാസ്, എം.പി.സുമേഷ്, സി.എം.ജിതേഷ്, കെ.എന്‍.മോഹനന്, വര്‍ക്കിവട്ടപ്പാറ, ഇ.മനീഷ്, കെ.കെ.ചാത്തുക്കുട്ടി, ഗോവിന്ദന് എടച്ചോളി തുടങ്ങിയ നേതാക്കളും നിരവധി പ്രവര്‍ത്തകരും അനേകം ഇരുചക്രവാഹനങ്ങളും പങ്കെടുത്തു. ഇന്ന് എരഞ്ഞോളി പഞ്ചായത്തില്‍ റോഡ് ഷോ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: