മദരീഹട്ട്: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്ളൈഓവര്‍ ദുരന്തത്തിനു കാരണം ദൈവത്തിന്റെ പണിയല്ല, അഴിമതിയാണ് (ആക്ട് ഓഫ് ഗോഡ് അല്ല, ആക്ട് ഓഫ് ഫ്രോഡാണ്.) മോദി പറഞ്ഞു.
നിങ്ങള്‍ എങ്ങനെയാണ് നിങ്ങളുടെ സര്‍ക്കാരിനെ നയിക്കുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണത്. ഇന്ന് അതൊരു പാലമായിരുന്നു. നാളെ മുഴുവന്‍ ബംഗാളും വീഴും. ഖരഗ്പൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് മോദി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ കെട്ടിടനിര്‍മ്മാണ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു സിന്‍ഡിക്കേറ്റ് സംസ്ഥാനത്തിന്റെ മുഴുവന്‍ സംവിധാനങ്ങളെയും വിഴുങ്ങിക്കഴിഞ്ഞു. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: