കണ്ണൂര്‍: കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍ വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷയുടെ ഉത്തരക്കടലാസിന്റെ കൗണ്ടര്‍ഫോയിലുകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. അനൂപ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഭാവിവെച്ച് പന്താടുന്ന യൂനിവേഴ്സിറ്റി നടപടി അവസാനിപ്പിക്കണമെന്നും അനൂപ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: