പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം 8 ന് ആരംഭിക്കും

Thursday 7 April 2016 9:22 pm IST

പാനൂര്‍: കുന്നുമ്മല്‍ ശ്രീമഹാവിഷ്ണു വേട്ടക്കൊരുമകന്‍ ക്ഷേത്രം പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം 8, 9, 10, 11 തീയ്യതികളില്‍ നടക്കും. 8 ന് 4മണിക്ക് പാനൂര്‍, എലാങ്കോട് ദേശവാസികളുടെ നേതൃത്വത്തില്‍ കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും. 9ന് 6.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം നടക്കും. 12ന് പെരുന്താറ്റില്‍ ഗോപാലന്‍ പ്രഭാഷണം നടത്തും 1.30 ന് അന്നദാനം, 7.30 ന് ഭഗവതിസേവ, തുടര്‍ന്ന് കൃഷ്ണകൃപാസാഗരം ഭക്തിഗാനം അരങ്ങേറും. 10ന് രാവിലെ 8ന് മഹാമൃത്യുജ്ഞയഹോമം, 12ന് അഡ്വ.ബി.കേശവന്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. 1.30 ന് പ്രസാദഊ ട്ട്, .വൈകുന്നേരം 5ന് ഭജന, 7 ന് സര്‍പ്പബലി, തുടര്‍ന്ന് നൃത്തനൃത്ത്യങ്ങള്‍, 11ന് പ്രതിഷ്ഠാദിനത്തില്‍ 12 മണിക്ക് പിഎസ് മോഹനന്‍ കൊട്ടിയൂരിന്റെ പ്രഭാഷണം, 1.30 ന് പ്രസാദഊട്ട്, വൈകുന്നേരം 6ന് ദീപാരാധന, തായമ്പക, .7ന് ഇരട്ട തിടമ്പ് നൃത്തം, തുടര്‍ന്ന് കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.