പയ്യാവൂര്‍: നെല്ലിക്കുറ്റി കേരളോദയ വായനശാല ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കേരളോദയ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ 11 മുതല്‍ 16 വരെ വോളിബോള്‍ ഫെസ്റ്റ് അരങ്ങേറും. ജില്ലയിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ജോസഫ് ഐസക് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് അംഗം സോജന് കാരാമയില്‍ അധ്യക്ഷത വഹിക്കും. ഫാദര്‍ ജോസ് കുറ്റിക്കാട്ടില്‍ സംസാരിക്കും. 16 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സരസ്വതി അധ്യക്ഷത വഹിക്കും. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: