പ്രതിഷേധത്തെ തുടര്‍ന്ന് സ്‌റ്റോപ്പ് മെമ്മോ, ബൈപ്പാസിന് സമീപം വീണ്ടും നിലം നികത്തല്‍

Thursday 7 April 2016 9:24 pm IST

തിരുവല്ല : പ്രതിഷേധങ്ങള്‍ അവഗണിച്ച് തിരുവല്ല ബൈപ്പാസിന് സമീപം വീണ്ടും പുഞ്ചനിലം മണ്ണിട്ട് നികത്തുന്നു. കുരിശുകവലയിലെ എസ്എന്‍ഡിപി യൂണിയന്‍ ഓഫീസ് മുന്നില്‍നിന്ന് ചെയര്‍മാന്‍സ് റോഡിലേക്കുള്ള വഴിയുടെ വലത്ഭാഗത്തെ മഴുവങ്ങാട് പുഞ്ചയാണ് ബുധനാഴ്ച രാത്രി മുതല്‍ വീണ്ടും നികത്തി തുടങ്ങിയത്. നഗരത്തിലെ പ്രമുഖ വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ബൈപ്പാസ് നിര്‍മാണത്തിന്റെ മറവില്‍ രാമന്‍ചിറ, മഴുവങ്ങാട് പുഞ്ചകള്‍ വ്യാപകമായി നികത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടുദിവസം പിന്‍മാറി നിന്ന മണ്ണ് മാഫിയ ബുധനാഴ്ച വീണ്ടും നികത്തല്‍ ആരംഭിക്കുകയായിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവല്ല വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ വസ്തു ഉടമയ്ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയതോടെയാണ് നികലം നികത്തല്‍ സജീവമായിരിക്കുന്നത്.തെരഞ്ഞെടുപ്പിന്റെ മറവില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നിലം നികത്തലിന് ചില രാഷ്ട്രീയ ക്കാരും ഒത്താശ ചെയ്യുന്നതായി ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നിലംനികത്തല്‍ വ്യാപകമാകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.